Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CoPilotStatement

മ​ര​ണ​ത്തെ ഭ​യ​മി​ല്ല, വി​മാ​നം ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം; ഫ്ലൈ​ദു​ബാ​യ് സ​ഹ​പൈ​ല​റ്റി​ന്‍റെ മൊ​ഴി പു​റ​ത്ത്

ദു​ബാ​യി: ഫ്ലൈ​ദു​ബാ​യ് അ​ട്ടി​മ​റി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഹ​പൈ​ല​റ്റും ഒ​മാ​ൻ പൗ​ര​നു​മാ​യ ഹ​മാം അ​ൽ ഹ​മ്മാ​മി​യു​ടെ മൊ​ഴി പു​റ​ത്ത്. ​വി​മാ​നം ത​ക​ർ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ന്നും മ​ര​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും ഹ​മ്മാ​മി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​മാ​നം ബു​ധ​നാ​ഴ്‌​ച സൗ​ദി അ​റേ​ബ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്‌​ത​തി​ന് പി​ന്നാ​ലെ സൗ​ദി അ​ധി​കൃ​ത​രും ഇ​യാ​ളെ ചോ​ദ്യം ചെ​യ്‌​തി​രു​ന്നു. തീ​വ്ര മ​ത​നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ ഒ​മാ​ൻ അ​ധി​കൃ​ത​ർ ഇ​യാ​ൾ​ക്കു വി​മാ​നം പ​റ​ത്തു​ന്ന​തി​നു നേ​ര​ത്തേ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ തീ​വ്ര നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹ​മ്മാ​മി​യു​ടെ പി​താ​വ് ഒ​മാ​ൻ സ്വ​ദേ​ശി​യാ​ണ്. മാ​താ​വ് സി​റി​യ​ൻ പൗ​ര​യും. ദു​ബാ​യി​ലാ​യി​രു​ന്നു താ​മ​സം. ഇ​യാ​ൾ എ​ങ്ങ​നെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ. സി​റി​യ​ൻ ബ​ന്ധം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ കു​റ​ച്ചു​കാ​ലം സി​റി​യ​യി​ൽ ചെ​ല​വ​ഴി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

നി​ല​വി​ൽ അ​ബു​ദാ​ബി​യി​ലു​ള്ള പ്ര​തി​യെ യു​എ​ഇ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​സ്രാ​യേ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​ശ​ക്തി​ക​ളു​ടെ പ്രേ​ര​ണ​യു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up